എസ്.ഐ.ആർ ; തമിഴ്നാട്ടിൽ 5.67 കോടി വോട്ടർമാർ, 74 ലക്ഷം പേരെ നീക്കി
എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാക്കി തമിഴ്നാട്ടിൽ പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിൽ 5.67 കോടി വോട്ടർമാർ. ഇതിൽ 74,07,207 വോട്ടർമാരെ നീക്കിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അർച്ചന പട്നായിക് അറിയിച്ചു. 2025ൽ 6.41 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ആകെയുള്ള 5,67,07,380 വോട്ടർമാരിൽ പുരുഷന്മാർ 2,77,38,925, സ്ത്രീകൾ 2,89,60,838, മൂന്നാം ലിംഗക്കാർ: 7,671 എന്നിങ്ങനെയാണ്.
Feb 24, 2026, 14:35 IST
ചെന്നൈ: എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാക്കി തമിഴ്നാട്ടിൽ പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിൽ 5.67 കോടി വോട്ടർമാർ. ഇതിൽ 74,07,207 വോട്ടർമാരെ നീക്കിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അർച്ചന പട്നായിക് അറിയിച്ചു. 2025ൽ 6.41 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ആകെയുള്ള 5,67,07,380 വോട്ടർമാരിൽ പുരുഷന്മാർ 2,77,38,925, സ്ത്രീകൾ 2,89,60,838, മൂന്നാം ലിംഗക്കാർ: 7,671 എന്നിങ്ങനെയാണ്.
ഫോറം 6 വഴി 27,53,796 പേരെ പുതുതായി ചേർത്തു. വോട്ടർപട്ടികയിൽ പേര് ചേർക്കാനോ തിരുത്താനോ ഇനിയും അപേക്ഷിക്കാമെന്നും തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.