എസ്.ഐ.ആർ : പ്രസിദ്ധീകരിച്ച കരട് പട്ടിക ‘എ’ മുതൽ ‘ഇസെഡ്’ വരെ അബദ്ധങ്ങളാണെന്ന് മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനർജി. എന്യൂമറേഷൻ ഘട്ടം പൂർത്തിയാക്കി പ്രസിദ്ധീകരിച്ച കരട് പട്ടിക ‘എ’ മുതൽ ‘ഇസെഡ്’ വരെ അബദ്ധങ്ങളാണെന്ന് തൃണമൂൽ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റുമാരുടെ സമ്മേളനത്തിൽ അവർ ആരോപിച്ചു.
‘‘തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പി നിർദേശങ്ങൾക്കൊത്ത് മാത്രം പ്രവർത്തിക്കുകയാണ്. എന്യൂമറേഷൻ ഘട്ടത്തിൽ വോട്ടർമാരെ കണ്ടെത്തുന്നതിൽ ഗുരുതര വീഴ്ചകളാണ് സംഭവിച്ചത്. അർഹരായ ആയിരക്കണക്കിന് വോട്ടർമാരാണ് പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത്രയേറെ വോട്ടർമാരുടെ പ്രശ്നങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പരിഹരിക്കാനാകുമെന്ന് അറിയില്ല’’- അവർ പറഞ്ഞു.