എസ്‌ഐആർ ; ഗുജറാത്തിൽ വെട്ടിയത് 73 ലക്ഷത്തിലധികം വോട്ടർമാരെ
ഗാന്ധിനഗർ: ഗുജറാത്തിൽ നടന്ന എസ്.ഐ.ആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 73,73,327 വോട്ടർമാരെ നീക്കം ചെയ്തു.
മരിച്ചവർ, സ്ഥിരതാമസമില്ലാത്തവർ, ഒന്നിലധികം സ്ഥലങ്ങളിലെ പട്ടികയിൽ പേര് ഉൾപ്പെട്ടവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവരെയാണ് ഒഴിവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം.
പരിഷ്‌കരണം ആരംഭിക്കുന്നതിന് മുമ്പ് ഗുജറാത്തിൽ 5,08,43,436 വോട്ടർമാരുണ്ടായിരുന്നു. എന്നാൽ കരട് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം അത് 4,34,70,109 ആയി മാറി.
എസ്.ഐ.ആർ കാമ്പെയ്‌നിനിടെ ആകെ 73,73,327 വോട്ടർമാരുടെ പേരുകൾ കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് ഇലക്ടറൽ ഓഫിസർ ഹരിത് ശുക്ല ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ആകെയുള്ള 5,08,43,436 വോട്ടർമാരിൽ 4,34,70,109 വോട്ടർമാരിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ എണ്ണൽ ഫോമുകൾ ലഭിച്ചതായി ശുക്ല പറയുന്നു. ഈ എണ്ണൽ ഫോമുകളെല്ലാം പൂർണമായും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
നീക്കം ചെയ്തവരിൽ ഏറ്റവും കൂടുതൽ സ്ഥിരമായി കുടിയേറിയ വോട്ടർമാരാണ് (40,25,553), തുടർന്ന് മരിച്ച വോട്ടർമാർ (18,07,278), ഹാജറാകാത്ത വോട്ടർമാർ (9,69,662), രണ്ട് സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർ (3,81,470), 1,89,364 വോട്ടർമാർ ‘മറ്റുള്ളവർ’ എന്ന വിഭാഗത്തിൽ വർഗീകരിച്ചിരിക്കുന്നു.