സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയില്‍ ഇപ്പോള്‍ ഇല്ല; കര്‍ണാടകയില്‍ സിദ്ധരാമയ്യ തുടരുമെന്ന് ഖാര്‍ഗെ
കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയില്‍ ഇപ്പോള്‍ ഇല്ലെന്നും മുഖ്യമന്ത്രിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനത്തിനും സമയമെടുക്കുമെന്നും പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നും ഖാര്‍ഗെ പറഞ്ഞു.
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.സിദ്ധരാമയ്യയെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയില്‍ ഇപ്പോള്‍ ഇല്ലെന്നും മുഖ്യമന്ത്രിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനത്തിനും സമയമെടുക്കുമെന്നും പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നും ഖാര്‍ഗെ പറഞ്ഞു.
ഇവിടെ നിലവില്‍ ഒരു മുഖ്യമന്ത്രിയുണ്ട്,' സംസ്ഥാനത്തെ ഇപ്പോഴത്തെ നേതൃത്വത്തെ സൂചിപ്പിച്ചുകൊണ്ട് ഖര്‍ഗെ പറഞ്ഞു. 'നേതൃമാറ്റത്തിന്റെ കാര്യത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഞാനും ചേര്‍ന്ന് എന്തെങ്കിലും തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ അതിന് കുറച്ച് സമയമെടുക്കും. നമുക്ക് കാത്തിരുന്ന് കാണാം,' അദ്ദേഹം പറഞ്ഞു. 2025 നവംബറില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധിയുടെ പകുതി പിന്നിട്ടതിന് പിന്നാലെ, നേതൃമാറ്റവും മന്ത്രിസഭാ പുനഃസംഘടനയും ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഖര്‍ഗെയുടെ പ്രതികരണം.