കർണാടക മുഖ്യമന്ത്രി പദവി സിദ്ധരാമയ്യ രാജിവെക്കുന്നുവോ ?
May 27, 2026, 20:31 IST
കർണാടക മുഖ്യമന്ത്രി പദവിയിൽ നിന്ന് സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസ് ഹൈക്കമാൻഡ് ഡികെ ശിവകുമാറിനെ പിന്തുണക്കുന്നുവെന്നാണ് വിവരം. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭയിലേക്ക് അയക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ.