സിദ്ധരാമയ്യ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
രാഷ്ട്രീയത്തില്‍ ഉണ്ടാകും. ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടാകും.
ഇപ്പോള്‍ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഡി കെ ശിവകുമാറിനായി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ അന്ന് ഇത് നിരസിച്ചു. ഇപ്പോള്‍ അപ്രതീക്ഷതിമായാണ് വീണ്ടും ഒരു അങ്കത്തിന് ബാല്യമില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയില്‍ സിന്ധരാമയ്യ പ്രഖ്യാപിച്ചത്.
ഇപ്പോള്‍ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ ഉണ്ടാകില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകും. ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടാകും. രാഷ്ട്രീയം ഇപ്പോള്‍ മലീമസമാക്കപ്പെട്ടു എന്നും സിദ്ധരാമയ്യ വിമര്‍ശിക്കുന്നു. ഇപ്പോഴത്തെ രാഷ്ട്രീയവുമായി സന്ധി ചെയ്യാന്‍ വയ്യ. വരുണ മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നു. 1978ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. വിജയങ്ങളും തോല്‍വികളും കണ്ടിട്ടുണ്ട്. ഇതുവരെ വിശ്വസിച്ച തത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുയോ ചെയ്തിട്ടില്ല. അതില്‍ സംതൃപ്തിയുണ്ട്. പണ്ട് മത്സരിക്കുമ്പോള്‍ പണമായും മറ്റ് വലിയ സഹായവും കിട്ടിയിരുന്നു. ജയിപ്പിക്കാന്‍ ഒപ്പം നിന്നു. ഇന്ന് സ്ഥിതി മാറി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സ്ഥിതിയാണ്. അഴിമതി കൂടി. സത്യസന്ധരായ രാഷ്ട്രീയക്കാരില്ലാതായി. അഞ്ച് പതിറ്റാണ്ടത്തെ രാഷ്ട്രീയജീവിതത്തിലെ നിര്‍ണ്ണായതീരുമാനം അറിയിച്ചിരിക്കുകയാണ് സിദ്ധരാമയ്യ.