ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. അക്രമികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.

 

ക്ലബ്ബില്‍ ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന നടന് നേരെ ജുഹുവിലെ പുഷ്പ പാര്‍ക്കിന് സമീപം അജ്ഞാതരായ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മുംബൈ: നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. അക്രമികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.

പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച ബൈക്ക് അന്തേരി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. മുംബൈ രജിസ്ട്രേഷനിൽ ഉള്ള ബൈക്കാണ് കണ്ടെത്തിയത്.

പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.അതിനിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ശിൻഡെ നടനെ വസതിയിലെത്തി കണ്ടു. നടന്റെ ഡ്രൈവർ പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.

ക്ലബ്ബില്‍ ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന നടന് നേരെ ജുഹുവിലെ പുഷ്പ പാര്‍ക്കിന് സമീപം അജ്ഞാതരായ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ടൈഗര്‍ ഷ്‌റോഫിന്റെ ഡ്രൈവര്‍ ഫിര്‍ദോസ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഫിര്‍ദോസിന്റെ കൈക്കാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. 

ലോറൻസ് ബിഷ്ണോയ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം സൽമാൻ ഖാനുമായി ടൈഗർ ഷ്റോഫ് സഹകരിക്കുന്നെന്ന് ആരോപിച്ചായിരുന്നു. പരുക്കേറ്റ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ചികിത്സയിലാണ്.