മുംബൈയ്ക്ക് സമീപം റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

റെയില്‍വേ സ്റ്റേഷനിലെത്തിയ അക്രമികള്‍ ഹരീഷിന് നേരേ രണ്ടുറൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.

 

സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി.

മുംബൈയ്ക്ക് സമീപം ഉല്‍ഹാസ്‌നഗര്‍ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹരീഷ് ഗജ്വാനി എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെടിവെപ്പുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി.

റെയില്‍വേ സ്റ്റേഷനിലെത്തിയ അക്രമികള്‍ ഹരീഷിന് നേരേ രണ്ടുറൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ അക്രമികള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. മുന്‍വൈരാ?ഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി?ഗമനം. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.