മടങ്ങിവരവ് സജീവമാക്കി ഷെയ്ഖ് ഹസീന; ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിൽ പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകി
സ്വന്തം രാജ്യത്തേക്ക് തിരികെപ്പോകാനുള്ള നടപടികൾ ഊർജ്ജിതമാക്കി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ രേഖകൾക്കുമായി ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ (എംബസി) ഇവർ അപേക്ഷ സമർപ്പിച്ചു. ഓഗസ്റ്റിൽ അധികാരം നഷ്ടപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹസീനയുടെ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും റദ്ദാക്കിയിരുന്നു.
ന്യൂഡൽഹി: സ്വന്തം രാജ്യത്തേക്ക് തിരികെപ്പോകാനുള്ള നടപടികൾ ഊർജ്ജിതമാക്കി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ രേഖകൾക്കുമായി ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ (എംബസി) ഇവർ അപേക്ഷ സമർപ്പിച്ചു. ഓഗസ്റ്റിൽ അധികാരം നഷ്ടപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹസീനയുടെ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും റദ്ദാക്കിയിരുന്നു. വരുന്ന ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തിരികെ എത്തിയാൽ താൻ അറസ്റ്റ് ചെയ്യപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന് അറിയാമെന്നും, മരണം സംഭവിക്കുകയാണെങ്കിൽ അത് സ്വന്തം മാതാപിതാക്കളെ അടക്കം ചെയ്ത സ്വന്തം മണ്ണിൽ വെച്ചാകുന്നതാണ് നല്ലതെന്നും അവർ വ്യക്തമാക്കിയിരുന്നു.
2024-ൽ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് 20 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം തേടേണ്ടി വന്നത്. പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങളുടെയും അക്രമങ്ങളുടെയും പേരിൽ ബംഗ്ലാദേശിലെ പ്രത്യേക ട്രൈബ്യൂണൽ കേസിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.തിരികെയെത്തി കോടതിയിൽ കീഴടങ്ങാനാണ് ഹസീന പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹസീനയുടെ മടങ്ങിവരവ് ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിനെ തുടർന്ന് വഷളായ ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിൽ മാറ്റങ്ങൾ വരുമോയെന്നും ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നുണ്ട്.