തന്നേക്കാള്‍ സൗന്ദര്യം കൂടുതല്‍ ; നാലു കുട്ടികളുടെ ജീവനെടുത്ത് യുവതി
ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പാനിപ്പത്ത് സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2023 മുതല്‍ പൂനം എന്ന ഹരിയാന സ്വദേശിയായ യുവതി സമാനമായി തന്റെ മകനെയടക്കം നാല് കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍
തന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍ ഉണ്ടെന്നുള്ള തോന്നലില്‍, യുവതി ആറു വയസ്സുകാരിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ വന്‍ വഴിത്തിരിവ്. അസാധാരണമായ വിവരങ്ങളാണ് നാടിനെ നടുക്കിയ കൊലക്കേസ് അന്വേഷണത്തില്‍ പൊലീസ് പുറത്തു വന്നിരിക്കുന്നത്. 2023 മുതല്‍ പൂനം എന്ന ഹരിയാന സ്വദേശിയായ യുവതി സമാനമായി തന്റെ മകനെയടക്കം നാല് കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പാനിപ്പത്ത് സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ വിവരം പുറത്തുവന്നത്. തിങ്കളാഴ്ച വിവാഹ ചടങ്ങുകള്‍ക്കായി കുടുംബാംഗങ്ങള്‍ ഒത്തുകൂടിയ സമയത്താണ് വിധി എന്ന പെണ്‍കുട്ടിയെ പൂനം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. വിധി എന്ന കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ ഇതിനിടയില്‍ കുട്ടിയെ കാണാതാകുകയായിരുന്നു. വിധിയെ അന്വേഷിച്ചിറങ്ങിയ കുടുംബാംഗങ്ങള്‍ കണ്ടത് തല മാത്രം മുങ്ങിയ നിലയില്‍ കാലുകള്‍ നിലത്തുവെച്ച് കിടക്കുന്ന കുട്ടിയെ ആണ്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. വിധി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് അച്ഛന്‍ പൊലീസില്‍ നല്‍കിയ പരാതിയാണ് കേസില്‍ വഴിത്തിരിവായത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് പൂനത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തന്റെ മകനെയടക്കം 4 കുട്ടികളെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്നാണ് പൂനം വെളിപ്പെടുത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.