കാവി നിറത്തെ അപമാനിക്കുന്നു, രംഗം നീക്കിയില്ലെങ്കില്‍ ഷാരൂഖ് ചിത്രം കിങ് ബഹിഷ്‌കരിക്കുമെന്ന് ബിജെപി എംഎല്‍എ

ഷാരൂഖ് ഖാനൊപ്പം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ദീപിക നൃത്തം ചെയ്യുന്ന രംഗം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്

 

ഷാരൂഖ് ഖാന്റെ 61-ാം പിറന്നാള്‍ ദിനത്തിലാണ് കിങ് സിനിമയിലെ 'തു മില്‍ ജായേ' എന്ന ഗാനം പുറത്തിറങ്ങിയത്.

കാവി നിറത്തെ അപമാനിക്കുന്നുവെന്നും രംഗം നീക്കം ചെയ്തില്ലെങ്കില്‍ ഷാരൂഖ് ഖാന്റെ കിങ് സിനിമയെ ബഹിഷ്‌കരിക്കുമെന്നും ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി എംഎല്‍എ രവി നേഗി. ഷാരൂഖ് ഖാന്റെ 61-ാം പിറന്നാള്‍ ദിനത്തിലാണ് കിങ് സിനിമയിലെ 'തു മില്‍ ജായേ' എന്ന ഗാനം പുറത്തിറങ്ങിയത്.

ഷാരൂഖ് ഖാനൊപ്പം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ദീപിക നൃത്തം ചെയ്യുന്ന രംഗം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഷാരൂഖ് ഖാന്റെ പത്താനില്‍ പോലും ദീപിക ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നുവെന്നും അത് ഓണ്‍ലൈനില്‍ വലിയ കോലാഹലത്തിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍, ഷാരൂഖ് വീണ്ടും കിങിലും അത് തന്നെ ചെയ്തിരിക്കുന്നു. രംഗം നീക്കം ചെയ്തില്ലെങ്കില്‍ ചിത്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.