ലൈംഗീകാരോപണം ; മുതിര്‍ന്ന നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്
അധ്യാപികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഗുരപ്പയ്‌ക്കെതിരെ എഫ്‌ഐആര്‍ ചുമത്തിയിരുന്നു.
Dec 1, 2024, 08:45 IST
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അച്ചടക്ക സമിതി അധ്യക്ഷന്‍ കെ റഹ്‌മാന്‍ ഖാനാണ് ഗുരപ്പ നായിഡുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചത്.
ലൈംഗീകാരോപണം നേരിടുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുരപ്പ നായിഡുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അച്ചടക്ക സമിതി അധ്യക്ഷന്‍ കെ റഹ്‌മാന്‍ ഖാനാണ് ഗുരപ്പ നായിഡുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചത്.
സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ബിജിഎസ് ബ്ലൂം സ്‌കൂള്‍ ചെയര്‍മാനുമായ ഗുരപ്പ നായിഡുവിനെതിരെയാണ് ചേന്നമ്മനക്കെതിരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. അധ്യാപികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഗുരപ്പയ്‌ക്കെതിരെ എഫ്‌ഐആര്‍ ചുമത്തിയിരുന്നു.