പാര്‍ട്ടി പ്രവര്‍ത്തകയുടെ ലൈംഗിക അതിക്രമ പരാതി: ടിവികെ സ്ഥാനാര്‍ഥിക്കെതിരെ പൊലീസ് കേസ്
പാര്‍ട്ടി പ്രവര്‍ത്തകയുടെ ലൈംഗിക അതിക്രമ പരാതിയിൽ ടിവികെ സ്ഥാനാര്‍ഥിക്കെതിരെ പൊലീസ് കേസ് .വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയുടെ പൂനമല്ലി മണ്ഡലം സ്ഥാനാർത്ഥി ആർ. പ്രകാശിനെതിരെയാണ് പൊലീസ് കേസ് .
വിവാഹച്ചടങ്ങിനിടെ പ്രകാശം തന്നെ സമീപിച്ച് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു
ചെന്നൈ : പാര്‍ട്ടി പ്രവര്‍ത്തകയുടെ ലൈംഗിക അതിക്രമ പരാതിയിൽ ടിവികെ സ്ഥാനാര്‍ഥിക്കെതിരെ പൊലീസ് കേസ് .വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയുടെ പൂനമല്ലി മണ്ഡലം സ്ഥാനാർത്ഥി ആർ. പ്രകാശിനെതിരെയാണ് പൊലീസ് കേസ് .
കഴിഞ്ഞ വർഷം ജൂണ്‍ 8-ന് തിരുവള്ളൂരില്‍ നടന്ന ഒരു വിവാഹ റിസപ്ഷനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പാർട്ടി പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്ത ചടങ്ങില്‍ ഭർത്താവിനൊപ്പമാണ് വനിതാ ഭാരവാഹി എത്തിയത്.
വിവാഹച്ചടങ്ങിനിടെ പ്രകാശം തന്നെ സമീപിച്ച് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവരം അറിഞ്ഞ യുവതിയുടെ ഭർത്താവ് പ്രകാശത്തിന്റെ ഓഫീസിലെത്തി ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു.
ആദ്യം പാർട്ടി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ദമ്ബതികള്‍ തിരുവള്ളൂർ ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. അതേസമയം, പ്രകാശിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുരുണ രംഗത്തെത്തി
പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും പദവികള്‍ ലഭിക്കാത്തതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്ന് അവർ ആരോപിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന് സുരുണ മറുപരാതി നല്‍കിയിട്ടുണ്ട്.