ഗുജറാത്തിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് ദാരുണാന്ത്യം
സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് ദാരുണാന്ത്യം. നാസിക്-ഗുജറാത്ത് ഹൈവേയിൽ സപുതര ഘട്ടിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു ദാരുണമായ സംഭവം.
Feb 2, 2025, 11:45 IST

ഗാന്ധിനഗർ: സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് ദാരുണാന്ത്യം. നാസിക്-ഗുജറാത്ത് ഹൈവേയിൽ സപുതര ഘട്ടിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു ദാരുണമായ സംഭവം. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. 15 പേരുടെ നില ഗുരുതരമാണ്.
നാസിക്കിൽ നിന്ന് തീർത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുന്നവരാണ് അപകടത്തിൽപെട്ടത്. ഇവർ മധ്യപ്രദേശിൽ നിന്നുള്ളവരാണ്. അപകടത്തിൽ ബസ് രണ്ടായി പിളർന്നതായാണ് വിവരം.