'ഏഴോളം നായ്ക്കള്‍' വളഞ്ഞിട്ട് ആക്രമിച്ചു ; യുവതിക്ക്  തെരുവിൽ ദാരുണാന്ത്യം

റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.നായ്ക്കളെ ഇവർ അകറ്റാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

ആദ്യം കൊലപാതകമാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തെരുവ് നായ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു.

മുംബൈ: പൂനെയില്‍ യുവതിയെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. ശോഭ വാഗ്മറെ(32) ആണ് കൊല്ലപ്പെട്ടത്.നഗരത്തിലെ ചക്കാൻ പ്രദേശത്ത് പുലർച്ചെ 2:15 ഓടെയാണ് സംഭവം നടന്നത്.

റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.നായ്ക്കളെ ഇവർ അകറ്റാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രക്തസ്രാവമാണ് മരണകാരണം.

ആദ്യം കൊലപാതകമാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തെരുവ് നായ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു.