വിജയ് സര്‍ക്കാരിന് തിരിച്ചടി; അശ്ലീല സന്ദേശ വിവാദത്തില്‍ വനിതാ കളക്ടര്‍ ടിവികെ എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കി

എംഎല്‍എക്കെതിരായ ആരോപണത്തില്‍ കളക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

 

തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇത് ടിവികെ സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. 

അശ്ലീലസന്ദേശ വിവാദത്തില്‍ ആരോപണവിധേയനായ ടിവികെ എംഎല്‍എയ്‌ക്കെതിരേ വനിതാ കളക്ടര്‍ പരാതി നല്‍കിയതായി സൂചന. ടിവികെ എംഎല്‍എ അരുള്‍ വിഘ്‌നേഷിനെതിരേയാണ് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ പരാതി നല്‍കിയതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇത് ടിവികെ സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. 

എംഎല്‍എക്കെതിരായ ആരോപണത്തില്‍ കളക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് ജില്ലാ കളക്ടര്‍ രേഖാമൂലം പരാതി നല്‍കിയെന്ന സൂചനകളും പുറത്തുവരുന്നത്.

കള്ളക്കുറിച്ചി എംഎല്‍എയായ അരുള്‍ വിഘ്‌നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് ആരോപണം. ഡിഎംകെ നേതാവായ കനിമൊഴിയാണ് വിഷയം ഉന്നയിച്ചത്. എന്നാല്‍, ടിവികെ എംഎല്‍എയും പാര്‍ട്ടിയും മന്ത്രിമാരും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് അഭിഭാഷകനായ ആര്‍ ത്രിശൂലി എംഎല്‍എക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.