ടിവികെയ്ക്ക് തിരിച്ചടി: ഒരു വോട്ടിന് വിജയിച്ച എംഎല്‍എയെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ഒരു വോട്ടിന് വിജയിച്ച എംഎല്‍എയെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. തിരുപ്പത്തൂർ എംഎല്‍എ ആർ.സീനിവാസ സേതുപതി സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി അധ്യക്ഷയായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

 

കോടതി വിലക്കേർപ്പെടുത്തിയതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ സീനിവാസ സേതുപതിക്ക് പങ്കെടുക്കാനാകില്ല. ഒരു വോട്ടിനു ആയിരുന്നു സീനിവാസ സേതുപതിയുടെ ജയം

ചെന്നൈ: ഒരു വോട്ടിന് വിജയിച്ച എംഎല്‍എയെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. തിരുപ്പത്തൂർ എംഎല്‍എ ആർ.സീനിവാസ സേതുപതി സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി അധ്യക്ഷയായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കോടതി വിലക്കേർപ്പെടുത്തിയതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ സീനിവാസ സേതുപതിക്ക് പങ്കെടുക്കാനാകില്ല. ഒരു വോട്ടിനു ആയിരുന്നു സീനിവാസ സേതുപതിയുടെ ജയം.

ഡിഎംകെ സ്ഥാനാർഥിയും മന്ത്രിയുമായിരുന്ന പെരിയകറുപ്പൻ നല്‍കിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരേ പേരുള്ള രണ്ട് മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ മാറി എന്നാണ് ഹർജിയിലെ വാദം.