പാര്‍ലമെന്റ് സമ്മേളനം ; രാജ്യസഭയില്‍ പ്രധാനമന്ത്രി സംസാരിക്കും

 

ലോക്‌സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസംഗം നടന്നില്ല.

 

ഇന്നും കടുത്ത പ്രതിഷേധം പ്രതിപക്ഷം തുടരാന്‍ തന്നെയാണ് സാധ്യത. 

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം തുടരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇന്ന് രാജ്യസഭയില്‍ വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഇന്നും കടുത്ത പ്രതിഷേധം പ്രതിപക്ഷം തുടരാന്‍ തന്നെയാണ് സാധ്യത. 

ഇന്നലെ ലോക്‌സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസംഗം നടന്നില്ല. നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രസംഗിക്കാന്‍ അവസരം നിഷേധിച്ചതിനാല്‍ പ്രധാനമന്ത്രിയെയും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ തുടരുകയാണ്.