സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്;പുതിയ സത്യവാങ്മൂലം നൽകി അയോഗ്യതയിൽ നിന്ന് തടി തപ്പി വിജയ് 

തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് തമ്ഴ്നാട്  . പല മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രണ്ട് മണ്ഡലങ്ങളിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

 

തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് തമ്ഴ്നാട്  . പല മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രണ്ട് മണ്ഡലങ്ങളിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പരസ്പരവിരുദ്ധമായതോടെ വെട്ടിലായിരിക്കുകയാണ് താരം. പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആണ് പുതിയ സത്യവാങ്മൂലം നൽകി അയോഗ്യതയിൽ നിന്ന് വിജയ് തടി തപ്പിയത്.

പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ ആണ് വിജയ് മത്സരിക്കുന്നത്. പെരമ്പൂരിൽ നൽകിയ പത്രികയിൽ തനിക്കെതിരെ കേസുകളില്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നൽകിയ പത്രികയിൽ രണ്ട് കേസുകളുണ്ടെന്ന് ആണ് നൽകിയിരിക്കുന്നത്. പെരമ്പൂരിലെ റാലിയിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്നുള്ള കേസും സമ്മേളനത്തിനിടെ അനുയായിയെ ബൗൺസർമാർ മർദ്ദിച്ചെന്ന കേസും ആണ് ഇത്. പെരമ്പൂരിൽ സമർപ്പിച്ച രേഖയിൽ വിജയ്ക്ക് വയസ് 52 ആണ്. എന്നാൽ തിരുച്ചിറപ്പള്ളിയിൽ ഇത് 51 എന്നാണ് നൽകിയിരിക്കുന്നത്.