ദില്ലിയിലെ സി ജെ പി സമരത്തെ നേരിട്ടതില്‍ ഗുരുതര വീഴ്ച

വിദ്യാര്‍ഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാര്‍ലമെന്റ് മാര്‍ച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തല്‍.

 

 സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആര്‍ എഫ് എഫ് വിലയിരുത്തി.

ദില്ലിയിലെ സി ജെ പി സമരത്തെ നേരിട്ടതില്‍ ഗുരുതര വീഴ്ചയെന്ന് ആര്‍ എ എഫ് വിലയിരുത്തല്‍. വിദ്യാര്‍ഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാര്‍ലമെന്റ് മാര്‍ച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തല്‍.

 സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആര്‍ എഫ് എഫ് വിലയിരുത്തി. മാര്‍ച്ചിനെ നിയന്ത്രിക്കാന്‍ വിന്യസിച്ച ഉദ്യോഗസ്ഥര്‍ക്ക് മതിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങള്‍ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടര്‍ന്ന് ഇനി ഒരു നിര്‍ദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗണ്‍ അടക്കം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.