വിജയ്‌യുടെ ചേംബറിനുള്ളിലെ സന്ദര്‍ശകന്റെ സെല്‍ഫി വീഡിയോ; വിവാദം
വിജയ്‌യുടെ ചേംബറിനുള്ളിലെ സന്ദര്‍ശകന്റെ സെല്‍ഫി വീഡിയോ; വിവാദം
ഫോട്ടോ എടുക്കാന്‍ വിജയ് യുടെ അനുമതി തേടിയിരുന്നെന്നും എന്നാല്‍, അബദ്ധത്തില്‍ വീഡിയോ ആയെന്നുമാണ് സിംമചന്ദ്രന്റെ പ്രതികരണം.
May 20, 2026, 06:19 IST
മുഖ്യമന്ത്രിയുടെ കസേരയില്‍ വിജയ് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ചേംബറിനുള്ളില്‍ സന്ദര്‍ശകന്‍ സെല്‍ഫി വീഡിയോ ചിത്രീകരിച്ചതില്‍ വിവാദം. വിജയ്‌യും ഭിന്നശേഷിക്കാരുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ആണ് പുറത്തുവന്നത്. സംഘടന പ്രസിഡന്റ് ഡോ. പി. സിമ്മചന്ദ്രന്‍ ആണ് വീഡിയോ ചിത്രീകരിച്ചത്.
മുഖ്യമന്ത്രിയുടെ കസേരയില്‍ വിജയ് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. ഫോട്ടോ എടുക്കാന്‍ വിജയ് യുടെ അനുമതി തേടിയിരുന്നെന്നും എന്നാല്‍, അബദ്ധത്തില്‍ വീഡിയോ ആയെന്നുമാണ് സിംമചന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസ് റീലുകള്‍ ചിത്രീകരിക്കുന്ന സ്ഥലമായി തരംതാണെന്ന് ഡിഎംകയും ബിജെപിയും വിമര്‍ശിച്ചു. വിജയ് യെ നടനായി മാത്രമേ ആളുകള്‍ കാണുന്നുള്ളൂ എന്ന് തെളിഞ്ഞതായി ബിജെപി നേതാവ് വാനതി ശ്രീനിവാസന്‍ പറഞ്ഞു.