രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ റെയ്ഡില്‍ 253 പേര്‍ പിടിയില്‍
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി.
14 സംസ്ഥാനങ്ങളിലായി 253 പേരെയാണ് കസ്റ്റഡിയിലെടുത്തത്.
രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ പാകിസ്ഥാനെ സഹായിക്കുന്ന 253 പേര്‍ അറസ്റ്റില്‍. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ റെയ്ഡിലാണ് 253 പേരെ പിടികൂടിയത്. ഗ്രനേഡ് ആക്രമണങ്ങള്‍, ഐഇഡി സ്‌ഫോടനങ്ങള്‍, പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയവയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഓഗസ്റ്റ് 12-ന് കേന്ദ്ര അന്വേഷണ ഏജന്‍സികളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
14 സംസ്ഥാനങ്ങളിലായി 253 പേരെയാണ് കസ്റ്റഡിയിലെടുത്തത്.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചുവെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി. ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെയുള്ള നടപടി വിജയകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം നടത്തിയ നടപടിയിലൂടെ ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെ തകര്‍ക്കാന്‍ കഴിഞ്ഞെന്നും 200ലധികം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.