സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയെക്കുറിച്ചുള്ള പാഠങ്ങൾസമഗ്രമായി ഉൾപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 

 

ദേശീയ വിദ്യാഭ്യാസനയം പ്രകാരം സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയെക്കുറിച്ചുള്ള പാഠങ്ങൾസമഗ്രമായി ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഊർജിതമാക്കി. 

ഇതിന്റെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടുക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാൻ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്പ്രത്യേക സമിതിയെ നിയോഗിച്ചു.