സൈഫ് അലി ഖാനെ കുത്തിയ കേസ് : പ്രതിക്കെതിരെ 1000 പേജ് കുറ്റപത്രം സമർപ്പിച്ച് ബാന്ദ്ര പൊലീസ്

 

മുംബൈ: ബോളിവുഡ് നടൻ സൈഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റ പത്രം സമർപ്പിച്ച് പൊലീസ്. പ്രതി ഷരിഫുൽ ഇസ്ലാമിനെതിരെ നിരവധി തെളിവുകളാണ് കുറ്റ പത്രത്തിലുള്ളത്.

മുഖം തിരിച്ചറിയുന്ന ടെസ്റ്റ് റിസൽട്ടുകൾ, വിരലടയാള പരിശോധനാഫലം, ഫോറൻസിക് റിപ്പോർട്ടുകൾ തുടങ്ങിയവ അടങ്ങുന്നതാണ് റിപ്പോർട്ട്. ഇവ കൂടാതെ കുത്താനുപയോഗിച്ച കത്തിയുടെ ഭാഗവും ലഭിച്ചിട്ടുണ്ട്.

ജനുവരി 16നാണ് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ നടനെ കുത്തി പരിക്കേൽപ്പിക്കുന്നത്. ജനുവരി 19 ന് പ്രതിയെ പിടികൂടുകയും അന്വേഷണത്തിൽ ബംഗ്ലാദേശി പൗരനാണെന്ന് കണ്ടെത്തുകയും ചെയ്തു.