ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം ; നാസിക്കിലെ വിഷയത്തില്‍ ആഭ്യന്തര അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചതായും ടിസിഎസ് സിഇഒ

ടിസിഎസ് പ്രസിഡന്റും സിഒഒയുമായ ആരതി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കുക

 
നാസിക്കിലെ വിഷയത്തില്‍ ആഭ്യന്തര അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചതായും സിഇഒ പ്രസ്താവനയില്‍ അറിയിച്ചു.

ഓരോ ജീവനക്കാരന്റെയും സുരക്ഷ, അന്തസ്സ്, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതില്‍ പൂര്‍ണ്ണ പ്രതിജ്ഞാബദ്ധരാണെന്ന് ടിസിഎസ് സിഇഒയും എംഡിയുമായ കെ. കൃതിവാസന്‍.നാസിക്കിലെ വിഷയത്തില്‍ ആഭ്യന്തര അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചതായും സിഇഒ പ്രസ്താവനയില്‍ അറിയിച്ചു.

ടിസിഎസ് പ്രസിഡന്റും സിഒഒയുമായ ആരതി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കുക.അന്വേഷണത്തില്‍ സ്വതന്ത്ര കൗണ്‍സലായി പ്രവര്‍ത്തിക്കാന്‍ ഡെലോയിറ്റിലെ വിദഗ്ധ സംഘത്തെയും പ്രമുഖ നിയമ സ്ഥാപനമായ ട്രൈലീഗലിനെയും  ചുമതലപ്പെടുത്തിയിട്ടുണ്ട്. ടിസിഎസ് സ്വതന്ത്ര ഡയറക്ടറായ കെക്കി മിസ്രിയുടെ അധ്യക്ഷതയില്‍ ഒരു മേല്‍നോട്ട സമിതിയും രൂപീകരിച്ചു.ആഭ്യന്തര അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ ഈ സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുമെന്നും സിഇഒ പ്രസ്താവനയില്‍ പറഞ്ഞു.