ശബരിമല യുവതിപ്രവേശനം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്താനാണ് ഈ മലക്കംമറച്ചില്‍.
Mar 14, 2026, 06:40 IST
അടുത്ത മാസം ഏഴ് മുതലാണ് ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുക.
ശബരിമല യുവതിപ്രവേശന കേസില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിര്‍ത്തുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികള്‍ക്കും സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അടുത്ത മാസം ഏഴ് മുതലാണ് ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുക.
അതിനിടെ ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടില്‍ മലക്കംമറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്താനാണ് ഈ മലക്കംമറച്ചില്‍.