റഷ്യൻ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം: മോദി – പുടിൻ കൂടിക്കാഴ്ച ഇന്ന്
ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം രാഷ്ട്രപതി ഭവനിലെ വിരുന്നിലും പുടിൻ പങ്കെടുക്കും. പിന്നീട് ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

2030 ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പുടിന്റെ ഇന്ത്യാ സന്ദർശനം ആഗോളതലത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചക്ക് സഹായകമാകും എന്നാണ് വിലയിരുത്തൽ.
ഇന്നലെയാണ് പുടിൻ ഇന്ത്യ–റഷ്യ 23 –ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയത്. പ്രോട്ടോക്കോൾ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പകരചുങ്കത്തിൽ യുഎസുമായി ഇടഞ്ഞു നിൽക്കുന്ന ഇന്ത്യക്കും റഷ്യക്കും ഈ കൂടിക്കാഴ്ച്ച നിർണായകമാണ്.