ഡോളറിനെതിരെ രൂപയ്ക്ക് മുന്നേറ്റം; ഓഹരി വിപണിയിൽ ഇടിവ്

വിദേശ നാണയ വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വർധന. വ്യാപാരത്തിന്റെ തുടക്കത്തിൽ 24 പൈസയുടെ നേട്ടം സ്വന്തമാക്കിയ രൂപ 93.74 ലേക്ക് ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും 43 പൈസയുടെ മികച്ച മുന്നേറ്റം രൂപ കാഴ്ചവെച്ചിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് രൂപയ്ക്ക് തുണയായത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 98.31 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവുവരുത്തുമെന്ന പ്രതീക്ഷകളാണ് എണ്ണവില കുറയാൻ പ്രധാന കാരണമായത്.

 

 മുംബൈ: വിദേശ നാണയ വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വർധന. വ്യാപാരത്തിന്റെ തുടക്കത്തിൽ 24 പൈസയുടെ നേട്ടം സ്വന്തമാക്കിയ രൂപ 93.74 ലേക്ക് ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും 43 പൈസയുടെ മികച്ച മുന്നേറ്റം രൂപ കാഴ്ചവെച്ചിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് രൂപയ്ക്ക് തുണയായത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 98.31 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവുവരുത്തുമെന്ന പ്രതീക്ഷകളാണ് എണ്ണവില കുറയാൻ പ്രധാന കാരണമായത്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നേട്ടത്തിലായിരുന്ന ആഭ്യന്തര ഓഹരി വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബിഎസ്ഇ സെൻസെക്സ് 300-ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 25,000 എന്ന സുപ്രധാന ഘട്ടം തൊട്ടതിന് പിന്നാലെയാണ് വിപണിയിൽ താഴ്ചയുണ്ടായത്.എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, പവർ ഗ്രിഡ്, ഭാരതി എയർടെൽ, അൾട്രാ ടെക് സിമന്റ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ പ്രധാനമായും നഷ്ടം നേരിട്ടു. എന്നാൽ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്റർഗ്ലോബ് ഏവിയേഷൻ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി.