ഇന്ധനവില ഉടന്‍ കൂട്ടുമെന്ന അഭ്യൂഹം ശക്തം

ഏപ്രില്‍ 29 ന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതോടെയാണ് അഭ്യൂഹം ശക്തമായത്.

 

എല്‍പിജി വില വര്‍ധനയ്ക്ക് എതിരെ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് ഹോട്ടലുകള്‍. 

ഇന്ധനവില ഉടന്‍ കൂട്ടുമെന്ന അഭ്യൂഹം ശക്തം. എണ്ണ കമ്പനികള്‍ സമ്മര്‍ദം തുടരുകയാണ്. കമ്പനികള്‍ വലിയ നഷ്ടം നേരിടുന്നുവെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിലവര്‍ധനയുടെ സൂചനയാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം

അതിനിടെ എല്‍പിജി വില വര്‍ധനയ്ക്ക് എതിരെ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് ഹോട്ടലുകള്‍. 

ഏപ്രില്‍ 29 ന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതോടെയാണ് അഭ്യൂഹം ശക്തമായത്. തെരഞ്ഞെടുപ്പാശ്വാസം അവസാനിച്ചു, ഇനി പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും ഇനി എല്ലാത്തിനും വിലകൂടുമെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ രാഹുല്‍ ഗാന്ധി കുറിച്ചിരുന്നു. ഓയില്‍ വില കുറഞ്ഞപ്പോള്‍ മോദി സര്‍ക്കാര്‍ ലാഭം നേടി. ഇനി വില വര്‍ധിക്കുമ്പോള്‍ ഭാരം ജനങ്ങളുടെ തലയില്‍ വെക്കും. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.