ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലപ്പെട്ട കേസ് ; തെളിവെടുപ്പിനെ ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു
ശ്മശാനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന രണ്ട് പേര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു.
നവംബര്‍ 15 ന് രാത്രിയാണ് ആര്‍എസ്എസ് നേതാവ് ബല്‍ദേവ് രാജ് അറോറയുടെ മകനും വ്യാപാരിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നവീന്‍ അറോറയെ വെടിവച്ച് കൊലപ്പെടുത്തിയത്
പഞ്ചാബിലെ ഫിറോസ്പുറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നവീന്‍ അറോറയെ വധിച്ച കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബാദല്‍ കൊല്ലപ്പെട്ടു. ഫസില്‍ക്ക ജില്ലയിലെ മമനു ജോയ ഗ്രാമത്തിലെ ശ്മശാനത്തില്‍ നവീന്‍ അറോറയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. ശ്മശാനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന രണ്ട് പേര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. തിരിച്ചുള്ള പ്രത്യാക്രമണത്തിനിടെയാണ് ബാദലിന് വെടിയേറ്റത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നവംബര്‍ 15 ന് രാത്രിയാണ് ആര്‍എസ്എസ് നേതാവ് ബല്‍ദേവ് രാജ് അറോറയുടെ മകനും വ്യാപാരിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നവീന്‍ അറോറയെ വെടിവച്ച് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ഇദ്ദേഹത്തെ പുറകില്‍ നിന്ന് വെടിവെക്കുകയായിരുന്നു. നവീന്‍ അറോറയുടെ ശരീരത്തില്‍ തറച്ച രണ്ട് വെടിയുണ്ടകളില്‍ ഒന്ന് തലയിലാണ് ഏറ്റത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവീന്‍ അറോറ മരിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ബാദലിനെ തെളിവെടുപ്പിനായി എത്തിച്ചത്. ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന രണ്ട് പേരാണ് പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായ ബാലര്‍ സിങിന് കൈക്ക് വെടിയേറ്റതോടെയാണ് പൊലീസ് പ്രത്യാക്രമണം നടത്തിയത്