ആർ എസ് എസ് വളരാൻ കാരണം കോണ്‍ഗ്രസിന്റെ മൃദുസമീപനം; ആര്‍എസ്എസ് കോണ്‍ഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്ന് അശോക് ഗെഹ്‌ലോട്ട്

കോണ്‍ഗ്രസിന്റെ മൃദുസമീപനം കാരമാണ് ആര്‍എസ്എസ് വളര്‍ന്നതെന്നും, അതിനാല്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിജെപി-ആര്‍എസ്എസ് ഭരണത്തിന് കീഴില്‍ രാജ്യം 'ഹിന്ദു രാഷ്ട്രം' ആയെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

 

ജയ്പൂര്‍: കോണ്‍ഗ്രസിന്റെ മൃദുസമീപനം കാരമാണ് ആര്‍എസ്എസ് വളര്‍ന്നതെന്നും, അതിനാല്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിജെപി-ആര്‍എസ്എസ് ഭരണത്തിന് കീഴില്‍ രാജ്യം 'ഹിന്ദു രാഷ്ട്രം' ആയെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. ഇന്ന് ബിജെപി ചെയ്യുന്നത് പോലെ, കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പ്രതികാര ബുദ്ധിയോടെയാണ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആര്‍എസ്എസിനോ ബിജെപിക്കോ വളരാന്‍ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.