ഓപ്പറേഷന്‍ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആര്‍എസ്എസ് മേധാവി

അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനം പൂര്‍ണമായും അനുസരിക്കണമെന്നും ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

 

രാജ്യം മുഴുവന്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്.

ഓപ്പറേഷന്‍ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് പാകിസ്ഥാനുള്ളിലെ ആക്രമണങ്ങള്‍ അനിവാര്യമാണെന്ന് അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സൈനിക നടപടികളെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ എന്നിവര്‍ പറഞ്ഞു.

രാജ്യം മുഴുവന്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനം പൂര്‍ണമായും അനുസരിക്കണമെന്നും ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അതേ സമയം കോണ്‍ഗ്രസ് രാജ്യവ്യാപകമായി സൈന്യത്തിന് പിന്തുണയുമായി 'തിരങ്ക'യാത്ര നടത്തി. കര്‍ണ്ണാകടത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.