തമിഴ്നാട്ടിൽ 2.22 കോടി വരുന്ന റേഷൻ കാർഡ് ഉടമകള്‍ക്ക് കിറ്റിനൊപ്പം 3000 രൂപ, വിതരണോദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ 2.22 കോടി വരുന്ന റേഷൻ കാർഡ് ഉടമകള്‍ക്ക് കിറ്റിനൊപ്പം 3000 രൂപ വീതം നല്‍കാനാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഒരു കിലോ അരി,പഞ്ചസാര, കരിമ്ബ് എന്നിവ കിറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്ബുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും ഇത്തവണ കിറ്റ് ലഭിക്കും. ജനുവരി 14-ന് മുൻപായി വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ചെന്നൈ: സംസ്ഥാനത്തെ 2.22 കോടി വരുന്ന റേഷൻ കാർഡ് ഉടമകള്‍ക്ക് കിറ്റിനൊപ്പം 3000 രൂപ വീതം നല്‍കാനാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഒരു കിലോ അരി,പഞ്ചസാര, കരിമ്ബ് എന്നിവ കിറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്ബുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും ഇത്തവണ കിറ്റ് ലഭിക്കും. ജനുവരി 14-ന് മുൻപായി വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഒരു കിലോ വീതം പച്ചരി, പഞ്ചസാര, ഒരു മുഴുവൻ കരിമ്ബ് എന്നിവയ്ക്ക് പുറമെ സൗജന്യ വേഷ്ടിയും സാരിയുമാണ് പൊങ്കല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കിറ്റില്‍ പണം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2024 ലും 2023 ലും 1000 രൂപ വീതമാണ് സർക്കാർ നല്‍കിയിരുന്നത്.

ഇത്തവണ തുക 3000 രൂപയായി വർധിപ്പിച്ചത് ജനങ്ങള്‍ക്ക് വലിയ കൈത്താങ്ങാകും. ഏകദേശം 6,936 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം പ്രഖ്യാപിച്ച ആനുകൂല്യം സ്റ്റാലിൻ സർക്കാരിന്റെ നിർണായക നീക്കമായാണ് വിലയിരുത്തുന്നത്.