184 കോടി വാര്‍ഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

വിജയ്യുടെ ഭാര്യ സംഗീതയുടെ പേരില്‍ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്.

 

2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 183.53 കോടി രൂപയാണ് വിജയ്യുടെ വരുമാനം.

തമിഴ്‌നാട് നിമയസഭ തെരഞ്ഞടുപ്പില്‍ നാമനിദ്ദേശ പത്രിക സമര്‍പ്പിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. പത്രികയ്‌ക്കൊപ്പം സമ്പാദ്യമുള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ടുള്ള സത്യവാങ്മൂലവും വിജയ് സമര്‍പ്പിച്ചു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 183.53 കോടി രൂപയാണ് വിജയ്യുടെ വരുമാനം. ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയുമുള്ളതായി സത്യവാങ്മൂലം വ്യക്തമാക്കുന്നുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 500 കോടി രൂപയ്ക്ക് മുകളിലാണെന്ന് കാണാം. 

വിജയ്യുടെ ഭാര്യ സംഗീതയുടെ പേരില്‍ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്. ഭാര്യ സംഗീതയുടെ കൈവശമുള്ള പണം (1 ലക്ഷം രൂപ), വിവിധ ബാങ്ക് നിക്ഷേപങ്ങള്‍ (ഏകദേശം 53 ലക്ഷം രൂപയിലധികം), സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ എന്നിവയുടെയെല്ലാം ആകെ തുകയാണിത്. സംഗീതയുടെ പേരില്‍ 2.132 കിലോ വെള്ളി ആഭരണങ്ങളും ഏകദേശം രണ്ട് കോടിയിലധികം രൂപ മൂല്യമുള്ള സ്വര്‍ണ്ണാഭരണങ്ങളും ഉള്ളതായി സത്യവാങ്മൂലം വ്യക്തമാക്കുന്നു.
വാഹനപ്രേമിയായ വിജയിയുടെ പക്കല്‍ വിലപിടിപ്പുള്ള കാറുകളുടെ ശേഖരവുമുണ്ട്. ആങണ 530, ടൊയോട്ട ലക്‌സസ് 350, ടൊയോട്ട വെല്‍ഫയര്‍, ആങണ ക7 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ മാരുതി സ്വിഫ്റ്റും ഒരു ടിവിഎസ് എക്‌സ് എല്‍ വാഹനവും ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ ലൊയോള കോളേജില്‍ നിന്ന് ബിഎസ്സി ബിരുദത്തിന് ചേര്‍ന്നെങ്കിലും 1992-ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രൈവറ്റ് സ്റ്റഡിയിലൂടെയാണ് അദേഹം പത്താം ക്ലാസും പ്ലസ് ടുവും പൂര്‍ത്തിയാക്കിയത്. വിജയുടെ പേരില്‍ ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ യാതൊരുവിധ കടബാധ്യതകളുമില്ല.