ഹര്‍മന്‍ പ്രീതും സംഘവും വിജയതീരമണഞ്ഞപ്പോള്‍ ആനന്ദക്കണ്ണീരോടെ് രോഹിത് ശര്‍മ
രോഹിതിന്റെ പ്രവചനം ശരിവെച്ച് വനിതകള്‍ കപ്പുയര്‍ത്തുകയും ചെയ്തു.
നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അര്‍ദ്ധരാത്രിയില്‍ ചരിത്രം കുറിച്ചപ്പോള്‍ സാക്ഷിയായി രോഹിതും എത്തിയിരുന്നു.
വനിതാ ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യ വിജയതീരമണഞ്ഞപ്പോള്‍ വികാരഭരിതനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അര്‍ദ്ധരാത്രിയില്‍ ചരിത്രം കുറിച്ചപ്പോള്‍ സാക്ഷിയായി രോഹിതും എത്തിയിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍, ഐസിസി ചാനലിനോട് സംസാരിച്ച രോഹിത് ശര്‍മ്മ, വനിതകളുടെ ഫൈനല്‍ പ്രവേശം പുരുഷ ടീമിന്റെ ലോകകപ്പ് യാത്രയുമായി താരതമ്യം ചെയ്തു. അന്ന് പുരുഷ ടീം പലതവണ വളരെ അടുത്തെത്തിയിട്ടുണ്ട്. പക്ഷേ അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 15 വര്‍ഷമായി ഇരു ടീമുകളുടെയും കഥ ഇതുതന്നെയാണ്. ഇത്തവണ അവര്‍ അത് മറികടക്കുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിക്കുന്നുവെന്ന് രോഹിത് പറഞ്ഞു.
എന്തായാലും രോഹിതിന്റെ പ്രവചനം ശരിവെച്ച് വനിതകള്‍ കപ്പുയര്‍ത്തുകയും ചെയ്തു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയിച്ചത്.