തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്തായി 'റോക്കറ്റ് ലോഞ്ചർ' !
റോക്കറ്റ് ലോഞ്ചറിനോട് സാമ്യമുള്ള ലോഹ വസ്തു കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അണ്ടനല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരായാണ് കാവേരി നദിയുടെ തീരത്തായി ലോഹ വസ്തു കണ്ടത്. ഇളം നീലയും കറുപ്പും നിറത്തിലുമുള്ള ലോഹവസ്തു കണ്ടപ്പോൾ ഭക്തർ ബോംബാണെന്നാണ് കരുതിയത്.
Oct 31, 2024, 14:45 IST
ചെന്നൈ: റോക്കറ്റ് ലോഞ്ചറിനോട് സാമ്യമുള്ള ലോഹ വസ്തു കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അണ്ടനല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരായാണ് കാവേരി നദിയുടെ തീരത്തായി ലോഹ വസ്തു കണ്ടത്. ഇളം നീലയും കറുപ്പും നിറത്തിലുമുള്ള ലോഹവസ്തു കണ്ടപ്പോൾ ഭക്തർ ബോംബാണെന്നാണ് കരുതിയത്.
വിവരം പോലീസിൽ അറിയിക്കുകയും ജിയപുരം പൊലീസ് സ്ഥലത്ത് എത്തി ഇത് റോക്കറ്റ് ലോഞ്ചറാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇത് സുരക്ഷിതമായി 117 ആർമി ഇൻഫൻട്രി ബറ്റാലിയന് കൈമാറി. അതേസമയം ക്ഷേത്രത്തിന് സമീപത്ത് റോക്കറ്റ് ലോഞ്ചർ എങ്ങനെ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.