'പ്രധാന മന്ത്രിയുടെ' മുഖംമൂടി അണിഞ്ഞ് കവര്‍ച്ച;അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്.
കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്.
ഭീൽവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്.
കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. മോഷ്ടാക്കളിൽ ഒരാൾ നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.ചൊവ്വാഴ്ച രാവിലെ സെൻ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
കരേഡ ടൗണിലെ ബസ് സ്റ്റാൻഡിനടുത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. കടയുടെ മേൽക്കൂരയിലൂടെ മോഷ്ടാക്കൾ കടയിലേക്ക് കടന്നത്.
പരാതിയെത്തുടർന്ന് കരേഡ പോലീസ് സ്ഥലത്തെത്തി കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. കടയ്ക്കുള്ളിലും പരിസരത്തും സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പ്രതികളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സാമ്യമുള്ള മുഖംമൂടി ധരിച്ചിരിക്കുന്നത് കണ്ടെത്തി.