ഏഴു വര്‍ഷത്തെ പ്രണയ ബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യം ; മുന്‍ കാമുകിയുടെ ഫ്‌ളാറ്റിന് തീയിട്ട് യുവാവ്


സംഭവത്തില്‍ ദീപേഷ് റസ്‌തോഗി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

വേര്‍പിരിയല്‍ അംഗീകരിക്കരിക്കാന്‍ കഴിയാത്ത പ്രതി ഫ്‌ളാറ്റിന് തീ ഇടാന്‍ തീരുമാനിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.

ഏഴു വര്‍ഷത്തെ പ്രണയ ബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തില്‍ മുന്‍ കാമുകിയുടെ ഫ്‌ളാറ്റിന് തീയിട്ട യുവാവ് അറസ്റ്റില്‍. ഡോംബിവ്‌ലിയിലെ പ്രമുഖ റസിഡന്‍ഷ്യല്‍ മേഖലയില്‍ യുവതിയും മാതാപിതാക്കളും താമസിക്കുന്ന ഫ്‌ളാറ്റിന്റെ മുന്‍വാതില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


സംഭവത്തില്‍ ദീപേഷ് റസ്‌തോഗി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ഏഴു വര്‍ഷമായി യുവതിയും പ്രതിയായ ദീപേഷും പ്രണയത്തിലായിരുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ ഇരുവരും അകന്നു. വേര്‍പിരിയല്‍ അംഗീകരിക്കരിക്കാന്‍ കഴിയാത്ത പ്രതി ഫ്‌ളാറ്റിന് തീ ഇടാന്‍ തീരുമാനിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.