സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം

അഞ്ച് എംഎല്‍എമാരുടെ പിന്തുണ കൂടിയാണ് ടിവികെയ്ക്ക് വേണ്ടത്.

 

എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഉടന്‍ സത്യപ്രതിജ്ഞ നടത്താന്‍ വിജയ്യുടെ ടിവികെ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് നടപടി.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഉടന്‍ സത്യപ്രതിജ്ഞ നടത്താന്‍ വിജയ്യുടെ ടിവികെ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് നടപടി.

കേവല ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരണത്തിനും സത്യപ്രതിജ്ഞയ്ക്കും അനുമതി നല്‍കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് എഐഎഡിഎംകെ 15 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അഞ്ച് എംഎല്‍എമാരുടെ പിന്തുണ കൂടിയാണ് ടിവികെയ്ക്ക് വേണ്ടത്. ടിവികെയ്ക്ക് പിന്തുണ നല്‍കുന്നതില്‍ എഐഎഡിഎംകെയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ട് കൂടി വന്ന പശ്ചാത്തലത്തിലാണ് ഈ റിസോര്‍ട്ട് നീക്കമെന്നതും ശ്രദ്ധേയമാണ്. 40 എംഎല്‍എമാര്‍ ടിവികെയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതുച്ചേരിയിലെ ദി ഷോര്‍ ട്രിഷ്വം എന്ന റിസോര്‍ട്ടിലേക്കാണ് 15 എംഎല്‍എമാരെ കൊണ്ടുപോയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.