പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് മുഖ്യ പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ പ്രഖ്യാപനം; റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയര്‍ന്നു

പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് മുഖ്യ പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ പ്രഖ്യാപനം. റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയര്‍ന്നു. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരും.

 

മുംബൈ: പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് മുഖ്യ പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ പ്രഖ്യാപനം. റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയര്‍ന്നു. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. 2025ല്‍ വിവിധ ഘട്ടങ്ങളിലായി റിപ്പോനിരക്കില്‍ 125 ബേസിക് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. 

തുടര്‍ന്നുള്ള നാല് പോളിസി മീറ്റിങ്ങുകളില്‍ റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിയിരുന്നു.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയുമാണ് പലിശനിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 2027 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പലിശ വര്‍ധനയ്ക്കുള്ള സാധ്യതയും വിദഗ്ധര്‍ പ്രവചിക്കുന്നു.