15 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ്; പശ്ചിമ ബംഗാളില്‍ രാഷ്ട്രീയപ്പോര് ശക്തം
സൗത്ത് 24 പര്‍ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിംഗ് നടക്കുക.
May 2, 2026, 07:00 IST
വോട്ടിംഗ് മെഷീനില്‍ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയര്‍ന്ന ഇടങ്ങളിലാണ് ഇപ്പോള്‍ റീപോളിംഗ് നടത്തുന്നത്.
പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ്. സൗത്ത് 24 പര്‍ഗാനസിലെ 2 മണ്ഡലങ്ങളിലായാണ് റീ പോളിംഗ് നടക്കുക. വോട്ടിംഗ് മെഷീനില്‍ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയര്‍ന്ന ഇടങ്ങളിലാണ് ഇപ്പോള്‍ റീപോളിംഗ് നടത്തുന്നത്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. 294 അംഗ നിയമസഭയിലേയ്ക്ക് ഏപ്രില്‍ 23നും 29നുമാണ് പോളിംഗ് നടന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. 34 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ല്‍ തൃണമൂല്‍ അധികാരത്തില്‍ വന്നത്.
തൃണമൂലിനെ താഴെയിറക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അതിനാല്‍ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്.