‘രേണുകസ്വാമി സമൂഹത്തിന് ഭീഷണി’ ; നടൻ ദർശൻ

ബെംഗളൂരു : തെലുഗു സൂപ്പർ നടൻ ദർശൻ തൂഗുദീപയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ രേണുകസ്വാമി സമൂഹത്തിന് വലിയ ഭീഷണിയായിരുന്നുവെന്ന് നടൻ ദർശൻ കോടതിയിൽ.

ബെംഗളൂരു : തെലുഗു സൂപ്പർ നടൻ ദർശൻ തൂഗുദീപയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ രേണുകസ്വാമി സമൂഹത്തിന് വലിയ ഭീഷണിയായിരുന്നുവെന്ന് നടൻ ദർശൻ കോടതിയിൽ.

വധക്കേസിൽ നാല് മാസമായി ജയിലിൽ കഴിയുകയായിരുന്ന ദർശൻ കർണാടക ഹൈക്കോടതിയിലാണ് അഭിഭാഷകർ മുഖേന ഇക്കാര്യം അറിയിച്ചത്. തങ്ങൾ കൊലചെയ്ത രേണുകസ്വാമി നടി പവിത്ര ഗൗഡക്കു മാത്രമല്ല മറ്റു സ്ത്രീകൾക്കും നഗ്നചിത്രങ്ങൾ അയച്ച് അനാദരവ് കാണിക്കാറുണ്ടെന്നും നടൻ കോടതിയെ അറിയിച്ചു.

ദർശന്റെ പേര് രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്നതു മുതൽ നിഷേധാത്മകമായ രീതിയിലാണ് ദർശനെ മാധ്യമങ്ങൾ ചിത്രീകരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.