കർഷകർക്ക് ആശ്വാസം... കടം എഴുതിത്തള്ളുന്നു;വൻ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി
സഹകരണ ബാങ്കുകള്‍ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് ആശ്വാസമായി കടം എഴുതിത്തള്ളാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്.മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
50000 രൂപയില്‍ താഴെ കടമുള്ള ഏതൊരു കർഷകനും പൂർണമായ ഇളവ് നല്‍കുമെന്ന് സർക്കാർ പ്രസ്താവനയില്‍ പറയുന്നു
ചെന്നൈ : സഹകരണ ബാങ്കുകള്‍ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് ആശ്വാസമായി കടം എഴുതിത്തള്ളാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്.മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
50000 രൂപയില്‍ താഴെ കടമുള്ള ഏതൊരു കർഷകനും പൂർണമായ ഇളവ് നല്‍കുമെന്ന് സർക്കാർ പ്രസ്താവനയില്‍ പറയുന്നു. ചെറുകിട കർഷകർക്ക് 50000 രൂപയില്‍ താഴെ കടമുണ്ടെങ്കില്‍ തുകയുടെ 50 ശതമാനം എഴുതിത്തള്ളും. 50000 രൂപയില്‍ കൂടുതലാണ് കടമെങ്കില്‍, സർക്കാർ വ്യവസ്ഥകള്‍ പ്രകാരം എഴുതിത്തള്ളും. 50001 മുതല്‍ 60000 രൂപ വരെ വായ്പയുള്ളവർക്ക് 40000 രൂപയും 60001 മുതല്‍ 70000 രൂപ വരെ വായ്പയുള്ളവർക്ക് 30000 രൂപയും ഇളവ് ലഭിക്കും.
70001 രൂപ മുതല്‍ 80000 രൂപ വരെ വായ്പയുള്ള കർഷകർക്ക് 20000 രൂപ ഇളവ് ലഭിക്കും. 80001 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 10000 രൂപയും ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള വിള വായ്പയുള്ളവർക്ക് 5000 രൂപയും എഴുതിത്തള്ളും.
2025 മേയ് ഒന്നിനും 2026 ഫെബ്രുവരി 28 നും ഇടയില്‍ വായ്പ ലഭിച്ച കർഷകരുടെ വായ്പകളും എഴുതിത്തള്ളും. എന്നാല്‍ അഞ്ച് ഏക്കർ വരെ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കാർഷിക വായ്പ പൂർണ്ണമായും എഴുതിത്തള്ളുമെന്ന് ടിവികെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചില കർഷകർ ചൂണ്ടിക്കാട്ടുന്നു. ടിവികെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.