'റിലയൻസ് പമ്പുകളില്‍ നിയന്ത്രണം: 'വാഹനത്തിന് ഒരു തവണ പരമാവധി 1000 രൂപയുടെ ഇന്ധനം'
യുദ്ധം കാരണം ക്രൂഡ് ഓയില്‍ ഇറക്കുമതി തടസ്സപ്പെട്ടതും വിതരണ ശൃംഖലയിലെ അനിശ്ചിതത്വവും മൂലം രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധന നിയന്ത്രണം ഏർപ്പെടുത്തി.
ഒരു വാഹനത്തിന് ഒരു തവണ പരമാവധി 1,000 രൂപയുടെ ഇന്ധനം മാത്രമേ നല്‍കാവൂ എന്നാണ് അനൗദ്യോഗിക നിർദ്ദേശം. ബിപി പിഎല്‍സിയുമായി (BP Plc) ചേർന്ന് നടത്തുന്ന ജിയോ-ബിപി (Jio-BP) പമ്പുകളിലാണ് നിലവില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
മുംബൈ: യുദ്ധം കാരണം ക്രൂഡ് ഓയില്‍ ഇറക്കുമതി തടസ്സപ്പെട്ടതും വിതരണ ശൃംഖലയിലെ അനിശ്ചിതത്വവും മൂലം രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധന നിയന്ത്രണം ഏർപ്പെടുത്തി.
ഒരു വാഹനത്തിന് ഒരു തവണ പരമാവധി 1,000 രൂപയുടെ ഇന്ധനം മാത്രമേ നല്‍കാവൂ എന്നാണ് അനൗദ്യോഗിക നിർദ്ദേശം. ബിപി പിഎല്‍സിയുമായി (BP Plc) ചേർന്ന് നടത്തുന്ന ജിയോ-ബിപി (Jio-BP) പമ്പുകളിലാണ് നിലവില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഇന്ധനം പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാനും പമ്പുകളിലെ സ്റ്റോക്ക് പെട്ടെന്ന് തീർന്നുപോകാതിരിക്കാനും വേണ്ടിയാണ് ഈ നടപടി.
നിലവില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പത്രക്കുറിപ്പുകളൊന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിലും, രാജ്യത്തെ രണ്ടായിരത്തിലധികം വരുന്ന ജിയോ-ബിപി പമ്പുകളില്‍ ഈ നിയന്ത്രണം നടപ്പിലാക്കിത്തുടങ്ങിയതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ വിതരണം സാധാരണ നിലയിലായില്ലെങ്കില്‍ പൊതുമേഖലാ പമ്പുകളിലും സമാനമായ നിയന്ത്രണം നടപ്പില്‍ വരുത്തിയേക്കും