ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മറ്റ് ആശുപത്രികളിലേക്കും അന്വേഷണം

വൈറ്റ് കോളര്‍ സംഘം അല്‍ ഫലാഹ് കടന്ന് വ്യാപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

 

ഡോക്ടേഴ്‌സിന്റെ രേഖകള്‍ നല്‍കാന്‍ സുരക്ഷാ ഏജന്‍സികള്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മറ്റ് ആശുപത്രികളിലേക്കും അന്വേഷണം. ബംഗ്ലാദേശ്, യുഎഇ, ചൈന, പാകിസ്താന്‍ എന്നിവിടങ്ങളില്‍ എംബിബിഎസ് ബിരുദം നേടിയവരിലേക്കാണ് അന്വേഷണം. ഡോക്ടേഴ്‌സിന്റെ രേഖകള്‍ നല്‍കാന്‍ സുരക്ഷാ ഏജന്‍സികള്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

വൈറ്റ് കോളര്‍ സംഘവുമായി ബന്ധമുള്ള പ്രൊഫഷണല്‍ നെറ്റ്വര്‍ക്കുകള്‍ മാപ്പ് ചെയ്യുന്നതായി ഏജന്‍സികള്‍ പറഞ്ഞു. വൈറ്റ് കോളര്‍ സംഘം അല്‍ ഫലാഹ് കടന്ന് വ്യാപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

മുഖ്യപ്രതി ഡോ ഉമര്‍ ഉന്‍ നബിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത് വഴിത്തിരിവ് ഉണ്ടാക്കിയതായി ഏജന്‍സി വ്യക്തമാക്കി. ഉമറിന്റ ഫോണില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞതായാണ് വിവരം. കോള്‍ വിശദാംശങ്ങള്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ പരിശോദിക്കുകയാണ്.