റെക്കോര്‍ഡ് വിലയില്‍ റെക്കോര്‍ഡ് വില്‍പ്പനയും ; തിരുപ്പതി ലഡുവിന് വന്‍ ഡിമാന്‍ഡ്

തിരുമല തിരുപ്പതി ദേവസ്ഥാനം ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉദ്പാദനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

 

ഡിസംബര്‍ 27 ന് 5.13 ലക്ഷം ലഡ്ഡുവാണ് വിറ്റുപോയത്.

2024നെ അപേക്ഷിച്ച് 2025 ല്‍ തിരുപ്പതി ലഡ്ഡുവിന് റെക്കോര്‍ഡ് വില. ജനുവരി 1 ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ല്‍ ലഡ്ഡുവിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയെന്നും 2024 നെ അപേക്ഷിച്ച് 10 % വര്‍ദ്ധനവാണ് ഉണ്ടായതാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

ഡിസംബര്‍ 27 ന് 5.13 ലക്ഷം ലഡ്ഡുവാണ് വിറ്റുപോയത്. എക്കാലത്തെയും ഉയര്‍ന്ന് പ്രതിദിന വില്‍പ്പന നടന്നത് ഡിസംബര്‍ 27 നായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉദ്പാദനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. തിരുമലയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുപ്പതി ലഡ്ഡു.