മമതയുടെ ക്യാംപിലേക്ക് മടങ്ങി വിമത തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കാസിം സിദ്ദിഖി
മമതയുടെ ക്യാംപിലേക്ക് മടങ്ങി വിമത തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കാസിം സിദ്ദിഖി
ദീദിയാണ് ഞങ്ങള്‍ക്ക് എല്ലാം. അവരാണ് ടിക്കറ്റ് തന്ന് ഞങ്ങളെ നിയമസഭയിലേക്ക് അയച്ചത്. അവരുടെ ചിത്രം കാണിച്ചാണ് ഞങ്ങള്‍ വോട്ട് ചോദിച്ചതും വിജയിച്ചതും' എന്ന് കാസിം സിദ്ദിഖി പറഞ്ഞു.
മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞാണ് തന്നെ വിമത വിഭാഗം കൊണ്ടുപോയതെന്ന് കാസിം വെളിപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരില്‍ ഒരാളായ കാസിം സിദ്ദിഖി മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്യാമ്പിലേക്ക് തിരിച്ചെത്തി. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തില്‍ ചേര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പിന്‍മാറ്റം. നോര്‍ത്ത് 24 പര്‍ഗാനാസിലെ അംദംഗ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ താന്‍ എപ്പോഴും മമത ബാനര്‍ജിക്കൊപ്പമായിരുന്നുവെന്നും അവിടെ തന്നെ തുടരുമെന്നും വ്യക്തമാക്കി.
മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞാണ് തന്നെ വിമത വിഭാഗം കൊണ്ടുപോയതെന്ന് കാസിം വെളിപ്പെടുത്തി. എന്നാല്‍ പിന്നീടാണ് യാഥാര്‍ത്ഥ്യം മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു രേഖയില്‍ ഒപ്പിടാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. ആ ഒപ്പ് ദീദിയുടെ അടുക്കല്‍ എത്തുമെന്നും പറഞ്ഞിരുന്നു. ഞങ്ങള്‍ എപ്പോഴും ദീദിക്കൊപ്പമുണ്ട്. എന്നാല്‍ വിമത ക്യാമ്പില്‍ എത്തിയപ്പോള്‍ അവിടെ ദീദിയെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. ദീദിയാണ് ഞങ്ങള്‍ക്ക് എല്ലാം. അവരാണ് ടിക്കറ്റ് തന്ന് ഞങ്ങളെ നിയമസഭയിലേക്ക് അയച്ചത്. അവരുടെ ചിത്രം കാണിച്ചാണ് ഞങ്ങള്‍ വോട്ട് ചോദിച്ചതും വിജയിച്ചതും' എന്ന് കാസിം സിദ്ദിഖി പറഞ്ഞു.