ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാർ;  കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം,  കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമ്മ. കേരളം, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജി വെക്കുകയാണെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

 

ഗുവാഹത്തി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമ്മ. കേരളം, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജി വെക്കുകയാണെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഗ്യാനേഷ് കുമാറിന് കീഴില്‍ നടന്ന ആരോപിക്കപ്പെടുന്ന 'വോട്ട് ചോരി' വഴിയാണ് ആ സര്‍ക്കാരുകളും രൂപീകരിക്കപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എസ്‌ഐആര്‍ നടത്തണമെന്ന ആവശ്യപ്പെട്ട ഹിമന്ത കോണ്‍ഗ്രസിനെതിരെയും രാഹുലിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. 'രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തങ്ങളുടെ സര്‍ക്കാരുകളുടെ രാജിക്ക് തയ്യാറാണെങ്കില്‍ ബാലറ്റ് പേപ്പറില്‍ മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ്. കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവെക്കണം, കാരണം ഗ്യാനേഷ് കുമാറിന് കീഴില്‍ നടന്ന 'വോട്ട് ചോരി' വഴിയാണ് ആ സര്‍ക്കാരുകളും രൂപീകൃതമായത്,' ശര്‍മ്മ പറഞ്ഞു.

കോണ്‍ഗ്രസിനും രാഹുലിനും സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഭീഷണിപ്പെടുത്താന്‍ കഴിയില്ല. അസം, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ജനസംഖ്യ മാറ്റങ്ങള്‍ പരിഗണിച്ച് ഓരോ അഞ്ച് വര്‍ഷത്തിലും രാജ്യത്ത് എസ്‌ഐആര്‍ നടത്തണം. എങ്കില്‍ മാത്രമേ നമ്മുടെ ജനാധിപത്യം നിലനില്‍ക്കുകയും വിജയിക്കുകയും ചെയ്യുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.