കേന്ദ്ര സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

കേന്ദ്ര സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവെച്ചു. റെയിൽവേ, ഭക്ഷ്യസംസ്കരണ വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു അദ്ദേഹം .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം.

 

രവനീത് സിംഗ് ബിട്ടുവിന്റെ രാജ്യസഭാ കാലാവധി ജൂണ്‍ 21 ന് അവസാനിച്ചിരുന്നു. പിന്നാലെയാണ് രാജി.

ന്യൂഡല്‍ഹി:  കേന്ദ്ര സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവെച്ചു. റെയിൽവേ, ഭക്ഷ്യസംസ്കരണ വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു അദ്ദേഹം .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി സ്വീകരിച്ചു. രവനീത് സിംഗ് ബിട്ടുവിന്റെ രാജ്യസഭാ കാലാവധി ജൂണ്‍ 21 ന് അവസാനിച്ചിരുന്നു. പിന്നാലെയാണ് രാജി.

ഈ സര്‍ക്കാരില്‍ സഹമന്ത്രിയായിക്കൊണ്ട് രാഷ്ട്രത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പഞ്ചാബിൽ നിന്ന് മൂന്ന് തവണ കോൺഗ്രസ് എംപിയായിരുന്ന രവനീത് കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് 2024 മാര്‍ച്ചില്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നത്.