മധ്യപ്രദേശിൽ രസഗുളയെന്ന് കരുതി നാടൻ ബോംബ് കഴിച്ച യുവാവിന് ദാരുണാന്ത്യം

​​​​​​​

രസഗുളയെന്ന് കരുതി നാടൻ ബോംബ് കഴിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലാണ് സംഭവം. യുവാവിന് രസഗുളയെന്ന് പറഞ്ഞ് ബോംബ് നൽകിയ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ കൊല്ലാൻ ഉപയോഗിക്കുന്ന നാടൻബോംബാണ് യുവാവ് അബദ്ധത്തിൽ കടിച്ചത്. 

 

ഭോപ്പാൽ: രസഗുളയെന്ന് കരുതി നാടൻ ബോംബ് കഴിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലാണ് സംഭവം. യുവാവിന് രസഗുളയെന്ന് പറഞ്ഞ് ബോംബ് നൽകിയ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ കൊല്ലാൻ ഉപയോഗിക്കുന്ന നാടൻബോംബാണ് യുവാവ് അബദ്ധത്തിൽ കടിച്ചത്. 

പഡാരിയ ഛാന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറോട്ടിയ എന്നയാളാണ് കൊല്ലപ്പെട്ടത്. ഡിൻഡോരി ജില്ലയിലെ ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ച ശേഷം വീടിന് മുന്നിൽ വിശ്രമിക്കുകയായിരുന്നു രാജേന്ദ്ര. ഇത് കണ്ട് അയൽവാസി രാം ഭാഗത്ത് ബറോട്ടിയ അടുത്തെത്തുകയും രസഗുളയെന്ന് പറഞ്ഞ് ബോംബ് കൈമാറിയെന്നുമാണ് പൊലീസ് പറയുന്നത്. ഉടനടി ബോംബ് കൈയിലെടുത്ത് രാജേന്ദ്ര വായിലിടുകയും ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രയെ വീട്ടുകാർ ഉടനടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. ബിഎൻഎസ് സെക്ഷൻ 105 പ്രകാരം അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.